Tuesday 15 September 2015

എന്റെ ബാല്യം

ശാന്തിയോടെ  മുറ്റത്തിന്റെ കോലായിൽ  ഇരുന്നു  പ്രഭാതം ആസ്വദിക്കുവാൻ എനിക്ക് എന്നാണ് കഴിഞ്ഞിട്ടുള്ളത്.. ..
 ബാല്യത്തിൽ ഉണ്ടാവും .
തറവാട്ടിലെ തൊടിയിലും,പാട വരമ്പത്തും ഭാരമില്ലാത്ത  പറവയെ പോലെ ഞാൻ   കളിച്ചു നടന്നിരുന്നു. ഉത്തരവാദിത്വബോധം തെല്ലും അലട്ടാത്ത  നാളുകൾ...അന്ന് തന്നെ എന്റെ ബുദ്ധി ശെരിയല്ല എന്ന് ഇടയ്ക്കിടെ എനിക്ക് തോന്നാറുണ്ട്.  അക്കരെ, മിനി പുലര്ച്ചെ പുസ്തകം വായിക്കുന്നത്‌  വീട്ടിൽ കട്ടിലിൽ ഉറക്കച്ചടവോടെ കിടക്കുന്ന എന്നെ ശാസനയോടെ അമ്മച്ചി   കേൾപ്പിച്ചിരുന്നു.രണ്ടു മലകളിൽ ആയിട്ടാണ് ഞങ്ങളുടെ രണ്ടുപേരുടെയും വീട്‌ .താഴ്വാരത്തിൽ പാടം . അവൾക്കു ക്ലാസ്സിൽ ഒന്നാം  സ്ഥാനം. ..എനിക്കോ...ആവോ ഓര്ക്കുന്നു പോലുമില്ല, എല്ലവിഷയത്തിനും ജയിച്ചേക്കും.അത്ര തന്നെ.നിനക്ക് ഭയങ്കര ബുദ്ധിയ.... പ്രയോഗിക്കഞ്ഞിട്ടാണ് എന്ന് ആരൊക്കെയോ പറഞ്ഞു. സത്യത്തിൽ എനിക്കെങ്ങും ബുദ്ധി ഇല്ല.ഒരു കാര്യത്തിൽ ഞാൻ മുൻപിൽ നിന്നു .പടം വരയ്ക്കാൻ .നോട്ട് ബുക്കുകളും പുസ്തകങ്ങളിലും നിറയെ പെണ്ണുങ്ങളുടെ മുഖം .പൂവുകൾ ..എന്റെ കൈ  അനിയന്ത്രിതമായി വരച്ചുകൊണ്ടെയിരുന്നു .
പിന്നെ പാട്ടും .
നന്നായി പാടുന്ന കേട്ട് വല്യമ്മച്ചി പാട്ടിനു  ചേർത്തു .പിന്നീട് നാവിൽ ഇപ്പോഴും ഗീതവും,സ്വരങ്ങളും മാത്രമായി.എപ്പോഴും പാട്ട്.  ആരു വിളിച്ചാലും കേൾക്കില്ല, ഇപ്പോഴും
സനിധപമ ഗ രിസ ..
ഭാഗവതരെ വല്യമ്മച്ചി പറഞ്ഞു വിട്ടു. പാട്ട് പഠിപ്പിക്കൽ നിർത്തി. എന്നാലും കുറേ കാലത്തേക്ക് പഠിച്ചത് പാടി. പുസ്തകം എടുത്താൽ പടം വരയും പാട്ടും. ലക്ഷ്യബോധം എന്തെന്ന് അറിയാത്ത ബാല്യം. ഭാവനകളുടെ ലോകത്ത് ഒരു പൂമ്പാറ്റ ആയി ജീവിചെങ്കിലും, ബാല്യവും ഭാവനയും അല്ല ജീവിതമെന്നു കാലം പഠിപ്പിച്ചു  തന്നു.
                                                       ചിറകുകൾ ഒറ്റ അടിക്കു വെട്ടിവീഴിച്ച പോലെ എന്നെ ഒരു കോണ്‍വെന്റ് സ്കൂളിൽ ചേർത്തത് അഞ്ചാം  ക്ലാസ്സിൽ വച്ചാണ്.  ബോർഡിംഗ് തടവറയിൽ ശ്വാസം കഴിക്കാൻ ഞാൻ പാടുപെട്ടു. നേരം പുലരാതിരുന്നെങ്കിൽ  എന്ന് കണ്ണീരോടെ പ്രാർത്ഥിച്ച രാത്രികൾ.....
 പാഠ പുസ്തകങ്ങളിൽ  യാതൊരു പരിചയവും ഇല്ലാത്ത  പോലെ ഞാൻ പകച്ചു നിന്നു .ഉത്തരം  കിട്ടാത്ത ചോദ്യങ്ങള നേരിട്ട്  ഓരോ പീരീഡിലും  ക്ലാസ്സിൽ എഴുനേറ്റു നിന്ന് സഹ പാഠികൾക്ക് ചിരിക്കു വക നല്കി....എന്റെ മധുരമുള്ള ബാല്യം കൊഴിയുകയായി








Thursday 27 August 2015

ദുർഭൂതം

അങ്ങനെ അവളുടെ ചിറകുകളും അരിയപ്പെട്ടു, നല്ല ഭംഗിയുണ്ടായിരുന്നു അവയ്ക്ക് .എന്നാൽ ആ ദുർ ഭൂതത്തിന് അത് സഹിച്ചില്ല്ല .ഭൂതം കല്ലമ്പള്ളി കുന്നിലെ  പാറയിടുക്കിൽ പതുങ്ങി ഇരുന്നു.അവിടെ സുമംഗലി ആകുന്ന ഓരോ പെണ്‍കുട്ടികളിലും ഭൂതം  ആവസിച്ചു.ഭതൃ ഗ്രഹത്തിൽ ശത്രുക്കളെ ഒരുക്കി ദുർഭൂതം തന്റെ ജോലി ആരംഭിച്ചു ...  

Saturday 21 March 2015

ഹൃദയ താളം

കണ്ണുകൾ തുറക്കണ്ടത് എപ്പോഴാണ് ?
 അകം കണ്ണുകൾ തുറന്നു ഉള്ളിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി!.
 എന്റെ കാലുകൾ ഇടിയുന്ന മണ്ണിലാണ് .സ്വച്ചവും സുരക്ഷിതവുമായ കൈകളിൽ നിന്നും വിട്ടു പോന്നപ്പോൾ,കാഴ്ചയുടെ മായലോകത്തിൽ പെട്ടതല്ല.
നിലനിപ്പ് ഉറയ്ക്കാതെ  കണ്ണുതുറക്കാൻ മനസ്സു വന്നില്ല.വർഷങ്ങൾ ചിലപ്പോഴൊക്കെ ഇഴഞ്ഞും ചിലപ്പോഴോകെ ശരവേഗതിലും പായും .നീ എന്താണ് ഇപ്പോൾ കാണുന്നത് എന്ന് ചോദിയ്ക്കാൻ ഇതിനിടയിൽ ആരും വന്നില്ല .
                       ഡോക്ടറിന്റെ മുൻപിൽ പറഞ്ഞത് ഒന്നുമായിരുന്നില്ല യഥാർത്ഥ രോഗങ്ങൾ .ഒരു പുഞ്ചിരിയോടെ പൾസ്  നോക്കിയാ ശേഷം അദ്ദേഹം പറഞ്ഞു '' ഹൃദയമിടിപ്പുകൾക്ക്  ക്രമം തെറ്റിയിരിക്കുന്നു '' ഒരു 'ഈ സീ ജീ' എടുത്താലോ .ചിലപ്പോൾ കൂടുതൽ പരിശോധനകൾ വേണ്ടി വരും''
                        പിന്നീട് ആ ഹൊസ്പിറ്റലിലെക്കു പോയിട്ടേ ഇല്ല.....  എന്റെ ഹൃദയമിടിപ്പുകൾ താളം  തെറ്റിയിരിക്കുന്നു എന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയതാണ്.അറിയണ്ടവൻ  അത് അറിഞ്ഞിട്ടും അറിയാത്തതായി  ഭാവിക്കുമ്പോൾ ഞാൻ എന്തിനു അറിയണം .